
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക മേഖലയിലെ മാനവ വിഭവശേഷി വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയ്ക്ക് തിരുവനന്തപുരത്ത് പുതിയ ആസ്ഥാനമന്ദിരം. തിരുവനന്തപുരത്തെ ചാക്കയിലാണ് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി കെട്ടിടം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷനായി. 7 കോടി രൂപ ചെലവിലാണ് ആസ്ഥാന മന്ദിരം നിർമിച്ചത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഐ.എച്ച്.ആർ.ഡി നൽകിവരുന്ന സംഭാവനകൾ .വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ.എച്ച്.ആർ.ഡിയെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സർക്കാരിന്റെ പരിഗണിയിലുണ്ട്.
