കിറ്റ്‌സിൽ എംബിഎ: അവസാന തിയതി ആഗസ്റ്റ് 25

.

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം ബി എ (ട്രാവൽ&ടൂറിസം) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദവും കെമാറ്റ്/സിമാറ്റ് യോഗ്യതയുള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കേരള സർവ്വകലാശാലയുടെ എം ബി എ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ്& കാർഗോ ഹൻഡിലിംഗ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനുള്ള അവസരവും നൽകുന്നു. അവസാന തിയതി ആഗസ്റ്റ് 25. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2327707, 8111823377, വെബ്‌സൈറ്റ്:www.kittsedu.org

Share this post

scroll to top