സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടെന്ന് കരിക്കുലം കമ്മിറ്റി: ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കും

Aug 19, 2020 at 6:35 pm

Follow us on

\"\"

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സ്കൂളുകൾ അടഞ്ഞു കിടക്കുകയാണെങ്കിലും സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മറ്റി തീരുമാനം. ഇപ്പോൾ നടക്കുന്ന ഓൺലൈൻ പഠനരീതി കൂടുതൽ കാര്യക്ഷമമാക്കാനും മന്ത്രി സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി. സിലബസ് കുറയ്ക്കുമ്പോൾ പഠനത്തിൽ തുടർച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. തുടർ ക്ലാസുകളിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടി വരും. നിലവിലെ ഡിജിറ്റൽ പഠനം സംബന്ധിച്ച് പഠിക്കാൻ എസ്.സി.ഇ.ആർ.ടി ഡയക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. .
പരമാവധി ഓൺലൈൻ ക്ലാസുകളിലൂടെ നിലവിലെ സിലബസ് പ്രകാരമുള്ള പഠനം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.
കൂടുതൽ ക്ലാസുകൾ നടത്തുന്നതിനെക്കുറിച്ചും വർക്ക്ഷീറ്റുകൾ അടക്കമുള്ളവ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

Follow us on

Related News