
കോഴിക്കോട്: കോഴിക്കോട് സാംസ്‌കാരികവേദി സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് വൈകീട്ട് 5 മണിക്ക് തുടങ്ങും. ‘ദേശീയ വിദ്യാഭ്യാസനയ’ത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളാണ് നടക്കുക. കോഴിക്കോട് സാംസ്‌കാരിക വേദിയുടെ യൂട്യുബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം പരിപാടി വീക്ഷിക്കാം. പ്രമുഖ എഴുത്തുകാരൻ സച്ചിദാനന്ദൻ വെബിനാർ ഉൽഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രൻ മാഷ് വിഷയാവതാരകനാകും. പ്രഗത്ഭ ചിന്തകരും പ്രഭാഷകരുമായ ടി.ടി ശ്രീകുമാർ, പി.പി പ്രകാശൻ, ദിവ്യ ചന്ദ്രശോഭ എന്നിവരും പങ്കു ചേരും. അക്കാദമിക് വായനയോടൊപ്പം എൻ.ഇ.പിയുടെ രാഷ്ട്രീയം കൂടി ആഴത്തിൽ അപഗ്രഥിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന വെബിനാറിൽ ആദ്യമെത്തുന്ന 100 പേർക്ക് meet.google.com/ctx-onuq-naw ലൂടെ Google meet വഴി പങ്കുചേരാം.

0 Comments