കൈനിറയെ സമ്മാനങ്ങളുമായി ‘ക്വിസ് ചലഞ്ച്’: മത്സരം ഓഗസ്റ്റ് 15 മുതൽ

തിരുവനന്തപുരം: സ്കൂൾ വാർത്ത-സ്റ്റഡി അറ്റ് ചാണക്യ ക്വിസ് ചലഞ്ചിന് ഓഗസ്റ്റ് 15 ന് തുടക്കമാകും. 15 മുതൽ
മൂന്നിടവിട്ട ദിവസങ്ങളിൽ സ്കൂൾ വാർത്തയുടെ ഫേസ്ബുക് പേജിൽ നൽകുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവർക്കാണ് സമ്മാനം. ഒരു റൗണ്ട് പൂർത്തിയാകുന്ന ഓരോ 10 ദിവസത്തിലും കൂടുതൽ പോയിന്റ് നേടുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കും. സ്മാർട്ട്‌ വാച്ച്, ഡിന്നർ സെറ്റ്, ഇൻഡക്ഷൻ കുക്കർ, പവർ ബാങ്ക് തുടങ്ങി ഒട്ടേറെ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.


ആദ്യത്തെ 3 ചോദ്യങ്ങൾ ഓഗസ്റ്റ് 15ന് രാവിലെ 10 ന് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ നൽകും. ഉത്തരങ്ങൾ കമന്റ്‌ ബോക്സിൽ ഒരുമിച്ചു നമ്പർ ക്രമത്തിൽ നൽകണം.
ആദ്യ റൗണ്ട് മത്സരത്തിൽ പങ്കെടുക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്ത ശേഷം ചോദ്യം അടങ്ങിയ പോസ്റ്റ്‌ ഷെയർ ചെയ്യണം.. നിബന്ധനകൾ പാലിക്കുവർക്ക് മാത്രമാകും സമ്മാനങ്ങൾ നേടാനുള്ള അവസരം.

Share this post

scroll to top