ജിപ്മറിൽ ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

Aug 13, 2020 at 2:37 pm

Follow us on

\"\"

പോണ്ടിച്ചേരി: ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), പുതുച്ചേരി 2020-21ലെ വിവിധ ബാച്ചലർ, മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ബി.എസ്സി. നഴ്സിങ്, ബി.എസ്സി. അലൈഡ് ഹെൽത്ത് സയൻസസ് – അനസ്തേഷ്യാ ടെക്നോളജി, കാർഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി.), മെഡിക്കൽ ടെക്നോളജി – ന്യൂറോ ടെക്നോളജി, ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി, ഒപ്ടോമെട്രി, പെർഫ്യൂഷൻ ടെക്നോളജി, റേഡിയോ തെറാപ്പി ടെക്നോളജി, എം. എൽ.ടി. ഇൻ ബ്ലഡ് ബാങ്കിങ് എന്നിവയിലാണ് ബിരുദ പ്രോഗ്രാമുകൾ.ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് ഓരോന്നും ജയിച്ച്, പ്ലസ്ടു തല പരീക്ഷ ജയിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം (ജനറൽ ഭിന്നശേഷിക്കാർക്ക് 45 ശതമാനം, പട്ടിക, ഒ.ബി.സി വിഭാഗക്കാർക്ക് 40 ശതമാനം) മാർക്ക് വേണം.സെപ്റ്റംബർ 22-ന് നടത്തുന്ന ഓൺലൈൻ പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 

\"\"

എം.എസ്സി. നഴ്സിങ്, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എം.എസ്സി. അലൈഡ് ഹെൽത്ത് സയൻസസ് – മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ഫിസിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ന്യൂറോ ടെക്നോളജി, എം.എൽ.ടി. മൈക്രോബയോളജി, എം.എൽ.ടി. പത്തോളജി – പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ നഴ്സിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/ഫെലോഷിപ്പ്, പിഎച്ച്.ഡി. തുടങ്ങിയവയിലേക്കും അപേക്ഷിക്കാം.   https://main.jipmer.edu.in വഴി സെപ്റ്റംബർ ഒന്നിന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ അയക്കാം. 

ReplyForward

Follow us on

Related News