സ്കൂൾ തുറക്കുന്നതിൽ വിയോജിപ്പ് അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കുന്നതിൽ വിയോജിപ്പ് അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോവിഡ് കണക്കുകൾ കൂടിവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്ത് മാത്രമേ സ്കൂൾ തുറക്കാവു  എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസമാണ്  രാജ്യത്തെ  സ്കൂളുകൾ തുറക്കാൻ തീരുമാനമായത്. സെപ്റ്റർബർ  ഒന്നുമുതൽ ഘട്ടംഘട്ടമായി  തുറക്കാനായിരുന്നു  ആലോചന. ഇതിനുപിന്നാലെയാണ്  വിയോജിപ്പുമായി  കേന്ദ്ര ആരോഗ്യവകുപ്പ്  രംഗത്തെത്തിയത്. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങൾക്ക് വിട്ടെങ്കിലും സ്കൂൾ തുറക്കുന്ന കാര്യത്തിൽ   പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കൺടൈൻമെന്റ് സോണുകളിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നൽകാൻ ഇടയില്ല. എങ്കിലും ഈ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മറ്റ് പ്രദേശങ്ങളിലെ  സ്കൂളുകളിലേക്ക് എത്തുന്നത് വൈറസ് വ്യാപനത്തിന് കരണമായേക്കാം.  കോവിഡ് ബാധിതരുടെ എണ്ണം ഓഗസ്റ്റ് അവസാനത്തോടെ 30 ലക്ഷം കടക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം ഉടൻ പ്രവർത്തന അനുമതി നൽകില്ലെന്നാണ് കണക്കുക്കൂട്ടൽ.

ReplyForward

Share this post

scroll to top