
മണിപ്പൂർ: നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി, മണിപ്പൂർ 2020-21 അധ്യയന വർഷത്തിലെ ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ തലത്തിൽ സ്പോർട്സ് കോച്ചിങ്ങിൽ (ബാഡ്മിന്റൺ, ബോക്സിങ്, ഫുട്ബാൾ, ഹോക്കി, ഷൂട്ടിംഗ്, സ്വിമ്മിങ്, വെയ്റ്റ് ലിഫ്റ്റിങ്) നാല് വർഷത്തെ ബാച്ചിലർ ഓഫ് സയൻസ്, മൂന്ന് വർഷത്തെ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ പ്രോഗ്രാമുകളികളിലേക്കാണ് പ്രവേശനം. മാസ്റ്റേഴ്സ് തലത്തിൽ സ്പോർട്സ് കോച്ചിങ്ങിൽ (അത്ലറ്റിക്സ്, ബാഡ്മിന്റൺ, ഫുഡ്ബോൾ) മാസ്റ്റർ ഓഫ് സയൻസ്, സ്പോർട്സ് സൈക്കോളജിയിൽ മാസ്റ്റർ ഓഫ് ആർട്സ് എന്നീ രണ്ട് പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ പ്രവേശന പരീക്ഷയിലെ മികവ്, സ്പോർട്സ് നേട്ടങ്ങൾ എന്നിവ പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ അയക്കേണ്ട അവസാന അവസാന തീയതി ഓഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക് www.nsu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

0 Comments