
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. സർക്കാർ, എയ്ഡഡ്, ഹയർ സെക്കൻഡറി സ്കൂളുകളിൽ 10-20 ശതമാനം സീറ്റുകളാണ് വർധിപ്പിക്കുക.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ മലബാർ മേഖലകളിൽ 20 ശതമാനം സീറ്റും മറ്റ് ജില്ലകളിൽ 10 ശതമാനവുമാണ് വർധന. ഏകജാലകസംവിധാനത്തിലൂടെയായിരിക്കും വർധിപ്പിക്കുന്ന സീറ്റുകയിലേക്കുള്ള പ്രവേശനം.
കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി.

0 Comments