.

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽവഴിയുള്ള ഓൺലൈൻ ക്ലാസായ ‘ഫസ്റ്റ്ബെല്ലിന്റെ’ സംപ്രേഷണ സമയത്തിൽ നാളെ മുതൽ മാറ്റം. പ്ലസ് ടു, അങ്കണവാടി ക്ലാസുകളുടെ സമയത്തിലാണ് മാറ്റം.
രാവിലെ 8.30 മുതൽ 10.30 വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ്ടു ക്ലാസുകൾ 8 മുതൽ 10 വരെയും, അങ്കണവാടി കുട്ടികൾക്കായി വനിത-ശിശുവികസന വകുപ്പും കൈറ്റും ചേർന്നൊരുക്കുന്ന ‘കിളികൊഞ്ചൽ ‘ രാവിലെ 10 നും സംപ്രേഷണം ചെയ്യും. ചെറിയ കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ സമയം ക്രമീകരിക്കണമെന്ന അഭ്യർഥനമാനിച്ചാണ് കിളിക്കൊഞ്ചൽ രാവിലെ 10ലേക്ക് മാറ്റിയതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. യോഗ, ഡ്രിൽ മോട്ടിവേഷൻ എന്നിവ സംപ്രേഷണം ചെയ്യുന്ന മുറക്ക് പുതിയ സമയക്രമത്തിൽ മാറ്റം വരാമെന്നും അറിയിപ്പുണ്ട്.

0 Comments