editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
മെഡിക്കല്‍ പ്രവേശനം: അപേക്ഷയിലെ അപാകങ്ങള്‍ 10വരെ പരിഹരിക്കാംഡെമൊൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ: ഗവ.പോളിടെക്നിക് കോളജിൽ നിയമനംപരീക്ഷാഫലങ്ങൾ, പരീക്ഷാതീയതികൾ: ഇന്നത്തെ എംജി വാർത്തകൾപരീക്ഷാദിനത്തിൽ മൂല്യനിര്‍ണയവും: പുതിയ സംവിധാനവുമായി സിബിഎസ്ഇഎംജി സർവകലാശാലയുടെ വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനംസ്പോട്ട് അഡ്മിഷൻ, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾവിദൂര വിഭാഗം യുജി, പിജി പ്രവേശനം, വിവിധ പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾലാറ്ററൽ എൻട്രി ബിടെക് പ്രവേശനം: ഒന്നാം അലോട്ട്മെന്റ്ഈമാസം 13മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധം: സ്പെഷ്യൽ സ്കൂളുകൾ 8മുതൽസംസ്ഥാനത്ത് പുതിയതായി 72 പ്ലസ് വൺ ബാച്ചുകൾ കൂടി
[wpseo_breadcrumb]

സ്കൂൾ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങളുമായി പുതിയ ദേശീയ വിദ്യാഭ്യാസ നയം: കരടിന് കേന്ദ്രത്തിന്റെ അംഗീകാരം

Published on : July 29 - 2020 | 4:56 pm

ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയമാണ് കേന്ദ്രം അംഗീകരിച്ചത്. പുതിയ നയം മാനവശേഷി മന്ത്രാലയത്തിന്‍റെ പേര് വിദ്യാഭ്യാസമന്ത്രാലയമെന്ന് മാറ്റണമെന്ന് ശുപാര്‍ശ ചെയ്യുന്നുണ്ട്‌. വിദ്യാഭ്യാസത്തിനുള്ള അവകാശം മൂന്ന് വയസ്സുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. നിലവിൽ പിന്തുടർന്നുവരുന്ന 10+2 രീതി 5+3+3+4-ലേക്ക് മാറ്റാൻ പുതിയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്യുന്നു.സർക്കാർ വെബ്സൈറ്റിൽ നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തെ ക്കുറിച്ച് പൊതുജനങ്ങളിൽനിന്നും വിദ്യാഭ്യാസ വിദഗ്ധരിൽനിന്നും സംസ്ഥാന സർക്കാരുകളിൽനിന്നും നിർദേശങ്ങൾ സ്വീകരിച്ച ശേഷമാണ് അന്തിമ രൂപം നൽകിയത്. 1986-ലാണ് നിലവിലെ വിദ്യാഭ്യാസ നയം നടപ്പാക്കിയിയത്. ഇതിൽ ഒടുവിൽ മാറ്റംവരുത്തിയത് 1992ലാണ്. സ്കൂൾ വിദ്യാഭ്യാസത്തിൽ സമഗ്രമായ മാറ്റം വരുത്താനുള്ള നിർദേശങ്ങളടങ്ങിയതാണ് പുതിയ വിദ്യാഭ്യാസ നയം.

സ്കൂൾ വിദ്യാഭ്യാസത്തിലെ മാറ്റങ്ങൾ

കോത്താരി കമ്മീഷന്റെ നിർദേശങ്ങൾ സ്വീകരിച്ച് 1968-ൽ രൂപം നൽകിയ വിദ്യാഭ്യാസ നയപ്രകാരമാണ് സ്കൂൾ വിദ്യാഭ്യാസം നിലവിലെ 10+2 രീതി അവംലംബിച്ചത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളെ വിവിധ ഘട്ടങ്ങളായി തിരിച്ചതാണ് +2 രീതി. 1 മുതൽ 5 വരെ പ്രൈമറി, 6 മുതൽ 8 വരെ അപ്പർ പ്രൈമറി, 9, 10 ക്ലാസുകൾ സെക്കൻഡറിയും 11, 12 ക്ലാസുകൾ ഹയർ സെക്കൻഡറി ക്ലാസുകളുമായി കണക്കാക്കുന്ന രീതിയാണിത്. പുതിയ നയത്തിൽ ഹയർ സെക്കൻഡറി എന്ന വിഭാഗം ഒഴിവാക്കി 11, 12 ക്ലാസുകളെ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് ശുപാർശ ചെയ്യുന്നത്. സെക്കൻഡറി ഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കാനും നിർദേശമുണ്ട്. ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. ചില വിഷയങ്ങൾ നിർബന്ധമാകുമ്പോൾ മറ്റുള്ളവ താത്പര്യത്തിനനുസരിച്ച് വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും.
പരീക്ഷാ രീതിയിലും അധ്യാപകരുടെ പരിശീലന പരിപാടികളിലും മാറ്റങ്ങൾ നിർദേശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലും കാതലായ മാറ്റങ്ങളിലൂടെ ഗുണനിലവാരം വർധിപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിക്കുന്നു. 2017-ലാണ് വിദ്യാഭ്യാസനയം പരിഷ്കരിക്കുന്നതിനായി കസ്തൂരിരംഗൻ അധ്യക്ഷനായ കമ്മിറ്റിയെ കേന്ദ്രസർക്കാർ നിയമിച്ചത്.

0 Comments

Related News