മാരിടൈം സർവകലാശാലയിൽ വിവിധ കോഴ്സുകൾ: അപേക്ഷ ഓഗസ്റ്റ് 3 വരെ

Jul 25, 2020 at 10:30 pm

Follow us on

ചെന്നെ: കേന്ദ്ര ഷിപ്പിങ് മാന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസർവകലാശാലയായ ചെന്നൈയിലെ മാരിടൈം യൂണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, കൊൽക്കത്ത, മുംബൈ പോർട്ട്‌, നവി മുംബൈ, വിശാഖപട്ടണം, കൊച്ചി കേന്ദ്രങ്ങളിലേക്കും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലേക്കുമാണ് പ്രവേശനം.
ബി.ടെക്-മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്. ബി.എസ്.സി നോട്ടിക്കൽ സയൻസ്, ബി.എസ്.സി ഷിപ്പ് ബിൽഡിംഗ്‌ ആൻഡ് റിപ്പയർ, ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ്, ബി.ബി.എ ഇൻ ലോജിസ്റ്റിക്സ് റീട്ടെയ്‌ലിംഗ് ആൻഡ് ഇ-കോമേഴ്‌സ് തുടങ്ങി ബിരുദ കോഴ്സുകളും എം.ടെക്- നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ്, ഡ്രഡ്ജിങ് ആൻഡ് ഹാർബർ എൻജിനിയറിങ്, മറൈൻ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്, എം.എസ്സി – കൊമേഴ്സ്യൽ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്, എം.ബി.എ- പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ്; ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകളും അപേക്ഷിക്കാം.

\"\"


വിവിധ വിഷയങ്ങളിൽ ഗവേഷണവും സാധ്യമാണ്. ബി.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലെ പ്രവേശനം 2020 ഓഗസ്റ്റ് 30-ന് നടത്തുന്ന ഓൺലൈൻ കോമൺ എൻട്രൻസ് ടെസ്റ്റ് വഴിയാണ്. കോഴിക്കോട്, കൊച്ചി, കോട്ടയം, കൊല്ലം, കണ്ണൂർ, തൃശ്ശൂർ, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷ ഓൺലൈനായി www.imu.edu.in വഴി ഓഗസ്റ്റ് 3 വരെ നൽകാം.

Follow us on

Related News