തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ എം.ഫിൽ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി ക്യാപ് ഐഡിയും പാസ്‌വേർഡും ലഭിക്കുന്നതിനായി വെബ്സൈറ്റിലൂടെ അടിസ്ഥാന വിവരങ്ങൾ നൽകണം. രണ്ടാംഘട്ടത്തിൽ മൊബൈലിൽ ലഭിച്ച ക്യാപ് ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തിയാക്കണം. ജൂലൈ 30 നകം www.cuonline.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷകൾ അയക്കണം.
