മികച്ച അധ്യാപകരെ കാത്ത് സംസ്ഥാന സർക്കാർ പുരസ്ക്കാരം

Jul 24, 2020 at 8:58 am

Follow us on

തിരുവനന്തപുരം : 2020-21 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിൽ നിന്നും പ്രൈമറി, സെക്കന്ററി തലത്തിൽ യോഗ്യരായ 3 പേരുടെ പ്രൊപോസൽ അവാർഡിനായി അയക്കാം.
പ്രധാന അധ്യാപകന് 20 വർഷവും, മറ്റ് അധ്യാപകർക്ക് 15 വർഷത്തിൽ കുറയാത്ത അധ്യയന പരിശീലനം ഉണ്ടായിരിക്കണം. അധ്യാപന കാര്യങ്ങളിലുള്ള കാര്യക്ഷമത, സ്കൂൾ ജീവിതത്തിലും പുറത്തുള്ള പ്രവർത്തനമേഖലയിലും അധ്യാപകന്റെ സംഭാവന, വിദ്യാർത്ഥികളോടുള്ള അധ്യാപകന്റെ ഇടപെടൽ എന്നിവ കണക്കിലെടുത്തായിരിക്കും അവാർഡിന് ശുപാർശ ചെയ്യേണ്ടത്.
ഗവണ്മെന്റ് സ്കൂളുകളെയും എയ്ഡഡ് സ്കൂളുകളെയും തുല്ല്യമായി പരിഗണിക്കണം. ഗസറ്റഡ് ഓഫീസിൽ സാക്ഷ്യപ്പെടുത്തിയ 3 മാസത്തിനുള്ളിൽ എടുത്തിട്ടുള്ള 4 പാസ്പോർട്ട് സൈസ് ഫോട്ടോകൾ ഓരോ അപേക്ഷയോടൊപ്പവും അധികമായി ഉണ്ടായിരിക്കണം. അപേക്ഷകൾ വിദ്യഭ്യാസ ഉപഡയറക്ടർമാർ ഓഗസ്റ്റ് 7 നകം സ്വീകരിക്കേണ്ടാത്തതാണ്.


പ്രൊപ്പോസൽ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി വിവരങ്ങൾ പൂർണ്ണമായും ശെരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ സമർപ്പക്കാവൂ. അപേക്ഷയുടെ 3 കോപ്പി പൂർണ്ണരൂപത്തിൽ അയക്കണം.
ശുപാർശ ചെയ്യുന്ന അധ്യാപകരെക്കുറിച്ചുള്ള ലഘുവിവരണം അയക്കേണ്ടതുമാണ്. അപേക്ഷകൾ ഓഗസ്റ്റ് 20 വൈകുന്നേരം 5 മണിക്ക് മുൻപായി പൊതുവിദ്യഭ്യാസ 00ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻ ഓഫിസറെ നേരിട്ട് ഏല്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് പൊതുവിദ്യഭ്യാസഡയറക്ടറുടെ വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News