എംജി സർവകലാശാല പിജി, ബിഎഡ് പരീക്ഷകൾക്ക് കൊല്ലത്ത് സെന്റർ.മലപ്പുറം പരീക്ഷാകേന്ദ്രത്തിന് മാറ്റം

തിരുവനന്തപുരം : മഹാത്മാഗാന്ധി സർവകലാശാലയുടെ നാലാം സെമസ്റ്റർ പിജി, ബിഎഡ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ കേന്ദ്രങ്ങളിൽ സെന്ററുകൾ അനുവദിച്ചു.
നാളെ മുതൽ തുടങ്ങുന്ന നാലാം സെമസ്റ്റർ പിജി പരീക്ഷകൾക്കും ജൂലൈ 22 ന് ആരംഭിക്കുന്ന ബിഎഡ് പരീക്ഷകൾക്കുമാണ് സെന്ററുകൾ അനുവദിച്ചത്. തിരുവനന്തപുരം, കൊല്ലം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് കൊല്ലം ഫാത്തിമമാതാ കോളേജിൽ പരീക്ഷയെഴുതാം.
മലപ്പുറം പരീക്ഷകേന്ദ്രത്തിന് മാറ്റമുണ്ടാകും. നേരത്തെ തിരഞ്ഞെടുത്ത മലപ്പുറം ഗവണ്മെന്റ് കോളേജ് കോവിഡ് ഹോസ്പിറ്റലാക്കുന്ന സാഹചര്യത്തിൽ തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ്
ജില്ലയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സൗകര്യമൊരുക്കുക. കോഴിക്കോട് ജില്ലയിലെ പരീക്ഷകേന്ദ്രം മലബാർ ക്രിസ്ത്യൻ കോളേജാണ്.
വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് അല്ലെങ്കിൽ തിരിച്ചറിയൽകാർഡ് എന്നിവ കയ്യിൽ കരുതണം.

Share this post

scroll to top