ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ പ്ലസ്‌വൺ പ്രവേശനം

തിരുവനന്തപുരം : ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്‌കൂളിൽ പ്ലസ് വൺ സയൻസ് ബാച്ചിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സൗജന്യ അപേക്ഷക ഫോമുകൾ സ്‌കൂൾ ഓഫീസ്, പട്ടികവർഗ വികസന വകുപ്പിന്റെ പ്രോജക്ട് ഓഫീസുകൾ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. ജാതി, വരുമാനം, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. വിദ്യാഭ്യാസം സൗജന്യമാണ്. ഈ മാസം 31 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0472- 2846631.


Share this post

scroll to top