editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദ്യാഭ്യാസരംഗത്തെ സമഗ്ര മുന്നേറ്റത്തിനു കായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കപ്പെണമെന്നു മുഖ്യമന്ത്രിസംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയേറി: 9 സ്വർണ്ണവുമായി പാലക്കാട്‌ മുന്നിൽവിവിധ പരീക്ഷകൾ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽമെഡിക്കല്‍ പി.ജി സർവീസ് ക്വോട്ട പ്രവേശനം: അലോട്ട്‌മെന്റ് അടക്കമുള്ള പ്രവേശന നടപടികൾ പൂർത്തിയാക്കിയത് അർധരാത്രിയിൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധി

വിദ്യാർത്ഥികൾക്ക് മികച്ച ഓൺലൈൻ പഠനത്തിന് ‘മൂഡിൽ ലേർണിങ് ‘ സംവിധാനവുമായി കാലിക്കറ്റ്‌ സർവകലാശാല

Published on : July 17 - 2020 | 5:41 pm

തേഞ്ഞിപ്പലം : വൈവിധ്യമാർന്ന ഓൺലൈൻ ക്ലാസുകൾ തയ്യാറാക്കാൻ അധ്യാപകരെ സഹായിക്കുന്ന ഓൺലൈൻ പഠന സംവിധാനമായ ‘മൂഡിൽ ലേർണിങ് ‘ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി കാലിക്കറ്റ്‌ സർവകാലാശാല. അടച്ചിടൽ കാലത്ത് വിദ്യാർത്ഥികളുമായി സംവദിക്കാനും പരീക്ഷ, മൂല്യനിർണ്ണയം, അസ്സൈൻമെന്റ് തുടങ്ങിയവ നടത്തുന്നതിനും വിര്‍ച്വല്‍ ലേണിങ് സാധ്യമാക്കുന്ന സംവിധാനമാണിത്.
സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും ആഭ്യന്തരഗുണനിലവാരം ഉറപ്പുവരുത്തുന്ന സമിതിയും(ഐ.ക്യു .എ.സി ) ചേർന്നാണ് പരിശീലനം നൽകിയത്. യൂണിവേഴ്സിറ്റി ലേൺ സ്പേസ് http://learnspace.uoc.ac.inഎന്ന പോർട്ടൽ ഇതിനായി സംജ്ജീകരിച്ചത് യൂണിവേഴ്സിറ്റി കംപ്യൂട്ടർ സെന്ററാണ്. ഇതിനായി വിദ്യാർത്ഥികളെ മൂഡിൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് ക്ലാസ്സുകളും ആരംഭിച്ചു.
രജിസ്‌ട്രേഷൻ മുതൽ സർട്ടിഫിക്കേറ്റ് വിതരണം വരെ പൂർണ്ണമായും ഓൺലൈൻ ആയാണ് ഈ കോഴ്സ് നടത്തിയത്. ഓൺലൈൻ പഠനസംവിധാനം മെച്ചപ്പെടുത്തുകവഴി യു.ജി.സി ഗ്രേഡിങ്ങിൽ കാലിക്കറ്റിന് നേട്ടമുണ്ടാക്കാനാകും.

0 Comments

Related News