editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ്: ജൂലൈ 19 മുതല്‍ അപേക്ഷിക്കാം

Published on : July 14 - 2020 | 4:46 am

ന്യൂഡൽഹി: ഏറോനോട്ടിക്കൽ എൻജിനിയറിങ്, ഏറോസ്പേസ് എൻജിനിയറിങ്, സ്പേസ് എൻജിനിയറിങ് ആൻഡ് റോക്കറ്റ്ട്രി,എയർ ക്രാഫ്റ്റ് എൻജിനിയറിങ്, ഏവിയോണിക്സ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി പ്രതിരോധ മന്ത്രാലയം ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) സ്കോളർഷിപ്പുകൾ നൽകുന്നു. ഏറോനോട്ടിക്സ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബോർഡ് (എ.ആർ. ആൻഡ് ഡി.ബി.) വഴിയാണ് പദ്ധതിയിലൂടെ നൽകുന്ന സ്കോളർഷിപ്പിന് ജൂലൈ 19 മുതൽ അപേക്ഷിക്കാം.


ബിരുദപഠനത്തിന് വർഷം 1,20,000 രൂപ അല്ലെങ്കിൽ യഥാർഥ ഫീസ്, ഏതാണോ കുറവ് അത് ലഭിക്കും. പരമാവധി നാലു വർഷത്തേക്കാണ് സ്കോളർഷിപ്പ്. പി.ജി. പഠനത്തിന് മാസം 15,500 രൂപ. വർഷം പരമാവധി 1,86,000 എന്ന വ്യവസ്ഥയ്ക്കു വിധേയമായി പരമാവധി രണ്ടുവർഷത്തേക്കാണ് അനുവദിക്കുക. ബിരുദതലത്തിൽ 20 പേർക്കും പി.ജി. തലത്തിൽ 10 പേർക്കുമാണ് സ്കോളർഷിപ്പുകൾ നൽകുക. ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജിനിയറിങ്) കോഴ്സിൽ 2019-’20-ൽ പഠനം ആരംഭിച്ചവരാകണം. ജെഇഇ (മെയിൻ) യോഗ്യതയിൽ സാധുവായ സ്കോർ വേണം. ഡ്യുവൽ ഡിഗ്രി/ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പഠനം നടത്തുന്നവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് ജെ.ഇ. ഇ. (മെയിൻ) മെറിറ്റ് പരിഗണിച്ച്.
പി.ജി: എം.ഇ./എം.ടെക്./എം.എസ്സി. (എൻജിനിയറിങ്) കോഴ്സിൽ 2019-’20 -ൽ ആദ്യ വർഷത്തിൽ ആകണം. യോഗ്യതാ പരീക്ഷയിൽ (ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജിനിയറിങ്/തത്തുല്യം), 60 ശതമാനം മാർക്ക് നേടിയിരിക്കണം. ഗേറ്റ് സ്കോർ മെറിറ്റ് പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. https://rac.gov.inഎന്ന വെബ്സൈറ്റ് വഴി ജൂലൈ 19 മുതൽ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

0 Comments

Related News