പ്രധാന വാർത്തകൾ
സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽഅധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വിധി: അപ്പീലിനായുള്ള തീരുമാനം ഉടൻറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെ

56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ: 64 കോടി രൂപയുടെ ധനസഹായം

Jul 10, 2020 at 7:27 pm

Follow us on

.

തിരുവനന്തപുരം : തീരദേശ വിദ്യാലയങ്ങളുടെ വികസനം ലക്ഷ്യമിട്ട് 9 ജില്ലകളിലായി 56 സ്കൂളുകൾക്ക് പുതിയ കെട്ടിടത്തിന് ധനസഹായം നൽകി സംസ്ഥാന സർക്കാർ. കിഫ്ബി വഴി അനുവദിച്ച 64 കോടി രൂപ ചിലവിൽ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. വിദ്യഭ്യാസ രംഗത്തിന്റെ വളർച്ച തീരദേശ മേഖലയിലേക്കും വ്യാപിപ്പിക്കുക വഴി മത്സ്യതൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളായ ക്ലാസ്സ്‌ മുറികൾ, ലൈബ്രറി ലാബുകൾ, സ്റ്റാഫ്‌ മുറികൾ, ശുചിമുറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. തീരദേശ മേഖലയിൽ താമസിക്കുന്ന 22,546 വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.
പദ്ധതി ഇതിനകം തീരദേശ വികസന കോർപ്പറേഷൻ ടെൻഡർ ചെയ്തു കഴിഞ്ഞു. 6 മുതൽ 12 മാസ കാലയളവിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

\"\"

Follow us on

Related News