തിരുവനന്തപുരം: ഈ മാസം 26ന് നടത്താനിരുന്ന ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ മാറ്റിവെച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബർ 13ലേക്കാണ് മാറ്റിയത്. ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഒന്ന്
മുതൽ ആറ് വരെയാണ് ജെഇഇ മെയിൻ പരീക്ഷ നടക്കുക. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ സെപ്റ്റംബർ 27ലേക്ക് മാറ്റിയിട്ടിണ്ട്. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിയത്.
കോവിഡ് വ്യാപന സാഹചര്യത്തിൽ രണ്ടാം തവണയാണ് ഈ വർഷത്തെ നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കുന്നത്.

0 Comments