editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എംജി സർവകലാശാലയിൽ എം.ടെക് അഡ്മിഷന്‍ തുടരുന്നുപരീക്ഷാ ഫലങ്ങൾ, ഏകദിന ശില്‍പശാല: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾജെൻഡർ ന്യൂട്രാലിറ്റിക്ക് ഭാഷാ പ്രയോഗങ്ങളെ കൂട്ടു പിടിക്കരുത് : കെഎസ്ടിയുവനഗവേഷണ സ്ഥാപനത്തിൽ മാനേജർ,പ്രോജക്ട് ഫെല്ലോ നിയമനംപൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനംഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്സർക്കാർ വിദ്യാലയത്തിൽ കുക്ക് ഒഴിവ്പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളംന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്‘തൊഴിലരങ്ങത്തേക്ക്’ തുടങ്ങുന്നു: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം

കുട്ടികളുടെ മാനസിക വികാസത്തിനായി ‘കിളിക്കൊഞ്ചൽ’: ജൂലൈ ഒന്ന് മുതൽ സംപ്രേക്ഷണം

Published on : June 29 - 2020 | 9:18 pm

തിരുവനന്തപുരം: കുട്ടികളുടെ മാനസിക വികാസത്തിനായി വിക്ടേഴ്‌സ് ചാനൽവഴി ‘കിളിക്കൊഞ്ചൽ’ സംപ്രേക്ഷണം ചെയ്യും. ജൂലൈ ഒന്ന് മുതലാണ് 3 മുതൽ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികൾക്കായി കിളിക്കൊഞ്ചൽ എന്ന പേരിൽ വിനോദ വിജ്ഞാന പരിപാടി സംപ്രേക്ഷണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുട്ടികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ ‘കിളിക്കൊഞ്ചൽ ‘ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, വ്യക്തിപരവും, സാമൂഹികവും വൈകാരികവുമായ വികാസം, ഇന്ദ്രീയ അവബോധത്തിന്റെയും ഇന്ദ്രീയ ജ്ഞാനത്തിന്റെയും വികാസം എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്.

സംസ്ഥാനത്ത് കോവിഡ് 19 സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി 3 വയസ് മുതൽ 6 വയസുവരെ പ്രായത്തിലുള്ള 13,68,553 കുട്ടികൾ വീടുകളിൽ മാത്രമായി ഒതുങ്ങി കൂടേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. മൊബൈൽ ഫോണിന്റെയും കാർട്ടുണുകളുടെയും അമിത ഉപയോഗവും മറ്റ് കൂട്ടുകാരുമായി കളിച്ചുല്ലസിക്കാൻ സാധിക്കാതെ വരുന്നതും ഇവർക്ക് മാനസിക/ശാരീരിക പിരിമുറുക്കത്തിന് ഇടയാക്കുന്നു. ഈ സാഹചര്യം തരണം ചെയ്യുന്നതിനും ഇത് സഹായിക്കും.
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകരമായ രീതിയിൽ തയ്യാറാക്കിയ ഈ പരിപാടി കുഞ്ഞുങ്ങൾക്കൊപ്പമിരുന്നു കാണുന്നതിനും, പ്രയോജനപ്പെടുത്തുന്നതിനും മാതാപിതാക്കളുടെയും പൊതു ജനങ്ങളുടെയും സവിശേഷ ശ്രദ്ധ ഉണ്ടാകണം.
പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുന്ന അങ്കണവാടി കുട്ടികൾക്ക് തങ്ങളുടെ രക്ഷിതാക്കളുടെ സഹായത്തോടെ അവ തുടരുന്നതിന് മാർഗ നിർദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ വീടുകളിൽ എത്തിക്കുന്നതിനുളള നടപടി സ്വീകരിച്ചു വരികയാണ്


0 Comments

Related News