സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ റദ്ധാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൊറോണ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ റദ്ധാക്കി. സോളിസിറ്റർ ജനറൽ തുഷാർമേത്ത സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്നുമുതൽ 12 വരെയാണ് സിബിഎസ്ഇ പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. ഇതാണ് പൂർണ്ണമായും ഒഴിവാക്കിയത്.
ഇതുവരെ നടത്തിയ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ ബാക്കിയുള്ള പരീക്ഷകൾ ജൂലായിൽ നടത്തുന്നതിനെതിരേ ഡൽഹിയിലെ ഒരുവിഭാഗം രക്ഷിതാക്കൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കവേയാണ് കേന്ദ്രം പരീക്ഷകൾ റദ്ധാക്കിയ വിവരം അറിയിച്ചത്.
10-ാം ക്ലാസ് പരീക്ഷകൾ പല സംസ്ഥാനങ്ങളിലും പൂർത്തിയായി എങ്കിലും ചിലയിടങ്ങളിൽ ഏതാനും പരീക്ഷകൾ നടക്കാനുണ്ട്. ഇതും റദ്ധാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇയുടെ പാത പിന്തുടർന്ന് പരീക്ഷ റദ്ദാക്കാമെന്ന് ഐസിഎസ്ഇയും അറിയിച്ചു. മൂല്യനിർണയത്തിന് സിബിഎസ്ഇയുടെ രീതി പിന്തുടരുമെന്നും ഐസിഎസ്ഇ കോടതിയെ അറിയിച്ചു.

Share this post

scroll to top