എൻഎംഎം സ്കോളർഷിപ്പ്: ടി സ്കോളർഷിപ്പ് സാധ്യതാ പട്ടികയിലെ ന്യൂനതകൾ പരിഹരിക്കാൻ 24 വരെ സമയം

തിരുവനന്തപുരം :കേന്ദ്രാവിഷ്‌കൃത സ്കോളർഷിപ്പ് പദ്ധതിയായ എൻഎംഎം സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ടി സ്കോളർഷിപ്പ് യോഗ്യത പരീക്ഷയുടെ (2019 നവംബർ ) ന്യൂനതകൾ പരിഹരിച്ചു നൽകാൻ ഈ മാസം 24 വരെ സമയം അനുവദിച്ചു. ന്യൂനതകൾ പരിഹരിച്ച് നൽകാത്ത പക്ഷം വിദ്യാർഥികളെ അന്തിമപട്ടികയിൽ ഉൾപ്പെടുത്തില്ല.

ടി സ്കോളർഷിപ്പ് യോഗ്യത പരീക്ഷയുടെ സാധ്യതാ പട്ടിക www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത പട്ടികയിലെ റിമാർക്സ് കോളത്തിൽ ന്യുനതകൾ അടയാളപ്പെടുത്തിയ കുട്ടികൾ അത് പരിഹരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട അധികാരികൾക്ക് നൽകണം . കുട്ടികൾക്ക് 24.06. 2020 വരെ രേഖകൾ സമർപ്പിക്കാം. പരീക്ഷയെഴുതിയ കുട്ടികൾക്ക് പരാതിയുണ്ടെങ്കിൽ 24 നകം രേഖാമൂലം തപാൽ വഴിയോ ഇമെയിൽ വഴിയോ കാര്യാലയത്തിൽ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 0471-2328438, 9496304015, 8330818477 എന്നീ നമ്പറുകളിൽ ബന്ധപെടുക.

Share this post

scroll to top