വിദ്യാർത്ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാൻ 'ഒപ്പ'മുണ്ട്

Jun 18, 2020 at 9:34 am

Follow us on

ആലപ്പുഴ: സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷവും ആത്മഹത്യ പ്രവണതയും കുറയ്ക്കുന്നതിനായി \’ഒപ്പം\’ ടെലികൗൺസിലിങ്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്‍സ് കൗണ്‍സിലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് \’ഒപ്പം\’ ടെലികൗൺസിലിംങിന് തുടക്കമായത്. ഹയര്‍ സെക്കണ്ടറി തലംവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ലോക്ക്ഡൗണ്‍ കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാതെയും സാമൂഹിക ജീവിത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം, ഓണ്‍ലൈന്‍ ക്ലാസ് സംശയ നിവാരണം, ആത്മഹത്യ പ്രവണത തുടങ്ങി കുട്ടികളുടെ എന്ത് പ്രശ്‌നവും \’ഒപ്പ\’വുമായി പങ്കുവയ്ക്കാം.

ആലപ്പുഴ ജില്ലയുടെ വിവിധ മേഖലകളിലായി പരിശീലനം ലഭിച്ച പതിനേഴ് അദ്ധ്യാപകരടങ്ങുന്ന കൗണ്‍സിലിംങ് ടീമിന്റെ സേവനം നിലവില്‍ വന്നതായി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്‍സ് കൗണ്‍സിലിങ് സെല്‍ ജില്ല കോര്‍ഡിനേറ്റര്‍ ഡോ. സുനില്‍ മാര്‍ക്കോസ് അറിയിച്ചു.
കൗണ്‍സിലിങ്ങിനായി വിളിക്കേണ്ട നമ്പറുകള്‍:
ശിഹാബുദ്ദീന്‍ (94470 23517), മിനി ജോസഫ് (98461 98687), നിഷാ ആന്‍ ജേക്കബ് (94477 47448), വരദകുമാരി (81388 59674), രാജലക്ഷ്മി (9446 497679), സൈനി ഹമീദ് (94467 06062), പ്രേമ വി. കൃഷ്ണന്‍ (94972 21453), പ്രമീള കുമാരി (94961 14870), സന്ധ്യ കാരണവര്‍ (94957 05288), റാണി (920791 2014), സുജ (94479 08424), ഷീജ (97452 02910), വിനീത (95625 75807), ആസിഫ (94963 05155), ജയലാല്‍ (9446492521) , രശ്മി (94006 27460), ഡോ. സുനില്‍ മാര്‍ക്കോസ് (94973 40275).

Follow us on

Related News