ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി ടെലിവിഷനും സ്മാർട്ട്‌ ഫോണുകളും സമ്മാനിച്ച് വിദ്യാധിരാജ വിജയാനന്ദമിഷൻ സ്കൂൾ

Jun 16, 2020 at 4:14 pm

Follow us on

പത്തനംതിട്ട: സ്കൂളിലെ ഒരു വിദ്യാർത്ഥിക്കുപോലും വിക്ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്ലാസുകൾ ലഭിക്കാതെ പോകരുതെന്ന നിർബന്ധത്തെ തുടർന്നാണ് കിടങ്ങന്നൂർ വിദ്യാധിരാജ വിജയാനന്ദമിഷൻ സ്കൂൾ അധികൃതർ പദ്ധതി തയ്യാറാക്കിയത്. ഓൺലൈൻ സൗകര്യം ഇല്ലാത്ത കുട്ടികളുടെ കണക്കെടുത്ത ശേഷം ഇവർക്ക് ആവശ്യമായ സംവിധാനങ്ങൾ സ്കൂൾ നേരിട്ട് എത്തിക്കുകയായിരുന്നു. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി 10 ടെലിവിഷനുകളും ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായി 3 ടെലിവിഷനുകളും കൈമാറി.

എൽപി വിഭാഗത്തിലെ രണ്ട് കുട്ടികൾക്ക് സ്മാർട്ട്‌ ഫോണുകളും സമ്മാനിച്ചു. ഇവയുടെ വിതരണം വീണാജോർജ് എംഎൽഎ നിർവഹിച്ചു.

Follow us on

Related News