ഫസ്റ്റ് ബെൽ: ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ടം 15 മുതൽ ആരംഭിക്കുന്നു

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളുടെ രണ്ടാംഘട്ട സംപ്രേക്ഷണം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. അടുത്ത ആഴ്ചയിലെ ക്ലാസുകളുടെ സമയക്രമം താഴെ ബട്ടൺ അമർത്തി ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾ ആണ് ഇപ്പോഴുള്ളത്. ഇവർക്ക് ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യങ്ങൾ വേഗം സജ്ജീകരിക്കും.

രണ്ടാംഘട്ടത്തിൽ സംപ്രേക്ഷണം ചെയ്യണ്ട ക്ലാസുകൾ വിക്ടേഴ്‌സ് സ്റ്റുഡിയോയിൽ പൂർത്തിയായി കഴിഞ്ഞു. രണ്ടാംഘട്ടത്തിൽ നിലവിലെ അധ്യാപകർക്ക് പുറമെ പുതുമുഖ അധ്യാപകരും ക്ലാസുകൾ എടുക്കുന്നുണ്ട്.

കഴിഞ്ഞ 2 ആഴ്ചകളിൽ നടന്ന ട്രയൽ ക്ലാസുകളിലെ പോരായ്മകൾ പരിഹരിച്ചാണ് രണ്ടാംഘട്ട ക്ലാസുകൾ ഒരുക്കിയിട്ടുള്ളത്. എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ വീക്ഷിക്കണമെന്നും തുടർപഠനം നടത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടു.

Share this post

scroll to top