തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന പരാതിയെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ കർശനമാക്കി. വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം ചട്ടപ്രകാരമല്ലെന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ കാര്യക്ഷമമല്ലെന്നുമുള്ള പരാതികളെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിർദേശങ്ങൾ പുറത്തിറക്കി.
നിലവിലെ ചട്ടങ്ങളും ഉത്തരവുകളും യഥാവിധി പാലിക്കപ്പെടുന്നില്ലെന്നാണ് പ്രധാന പരാതി. ജീവനക്കാരുടെ ഹാജർ, സമയനിഷ്‌ഠ, ഉത്തരവാദിത്വം എന്നിവയും തൃപ്തികരമല്ലെന്നും സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഓഫിസുകളിലും അടിയന്തിരമായി നടപ്പിലാക്കേണ്ട നിർദേശങ്ങളുടെ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കി. നിർദേശങ്ങൾ ഇവയാണ്:
- ഹാജർ പുസ്തകത്തിൽ എല്ലാ ജീവനക്കാരുടെയും പേരിനു താഴെ ‘പെൻ ‘ കൂടി എഴുതണം. അക്കങ്ങൾ ഒഴികെയുള്ള രേഖപ്പെടുത്തലുകൾ മലയാളത്തിൽ ആയിരിക്കണം.
2 . അപരാഹ്നത്തിന്റെ ആരംഭത്തിൽ ഹാജർ രേഖപ്പെടുത്തുന്ന രീതി ഒഴിവാക്കണം. പുസ്തകത്തിലെ AN റോയിൽ ഒപ്പിടുന്നത് ജോലി കഴിഞ്ഞ് പോകുന്ന വേളയിൽ മാത്രമായിരിക്കണം. - മറ്റു ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക്, ആ ജോലിയുടെ സ്വഭാവം, സ്ഥലം, തീയതി എന്നിവ സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് നടപടി ഉത്തരവായി നൽകിയിരിക്കണം. അക്കാര്യം ഹാജർ പുസ്തകത്തിൽ രേഖപ്പെടുത്തുകയും വേണം.
- തപാൽ ഡിസ്ട്രിബ്യൂഷൻ, ഹയർ ഓഫീസ് രജിസ്റ്റർ തുടങ്ങി എം. ഒ. പി അനുശാസിക്കുന്ന എല്ലാ രജിസ്റ്ററുകളും എല്ലാ ഓഫീസു കളിലും പൊതുവായി സൂക്ഷിച്ചിരിക്കണം .
5.വിവരാവകാശ രജിസ്റ്റർ, ഒ. പി രജിസ്റ്റർ എന്നിവ ഓരോ സെക്ഷനിലും ഉറപ്പായും ഉണ്ടായിരിക്കണം.
6.ആകസ്മിക അവധി രജിസ്റ്റർ കൃത്യമായി കൈകാര്യം ചെയ്യണം. മുൻകൂട്ടി അറിയിക്കാതെ ഓഫീസിൽ എത്താതിരിക്കുന്നവർ വിവരം ഫോൺ വഴി സെക്ഷൻ സൂപ്രണ്ടിനെ അറിയിച്ചിരിക്കണം.
7.തൻപതിവേടുകൾ പൂർണതോതിൽ രേഖപ്പെടുത്തലുകൾ വരുത്തി സൂക്ഷിക്കണം. പിരിയോഡിക് പരിശോധനയ്ക്ക് ഇവ നൽകേണ്ടത് സെക്ഷൻ ക്ലാർക്കുമാരുടെ കൂടി ഉത്തരവാദിത്തമാണ്.
8 . കത്തുകളിലും, ഉത്തരവുകളിലും ഒപ്പു വയ്ക്കുന്ന ഉദ്യോഗസ്ഥരുടെ പേര് ‘പെൻ’ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.അടിയന്തര പ്രാധാന്യത്തോടെ ഉടൻ പ്രാബല്യത്തിൽ വരുത്തേണ്ട ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഓഫീസ് തലവൻ ഉറപ്പുവരുത്തുകയും വീഴ്ചകളിൽ ഉചിതമായ നടപടി സ്വീകരിക്കുകയും വേണം. ഹയർ ലെവൽ പരിശോധനയിൽ കണ്ടെത്തുന്ന പാളിച്ചകളുടെ ഉത്തരവാദിത്വം ഓഫീസ് തലവന് മാത്രമായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള ഉത്തരവിൽ പറയുന്നു.
0 Comments