നിയമവിദ്യാർഥികളെ വിജയിപ്പിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ

ന്യൂഡൽഹി : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അവസാനവർഷക്കാർ ഒഴികെയുള്ള മുഴുവൻ നിയമവിദ്യാർഥികളെയും വിജയിപ്പിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ. മുൻവർഷത്തെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനാണ് സർവ്വകലാശാലകളോടു ശുപാർശ ചെയ്തത്. മുൻ വർഷത്തെ മാർക്കും ഇന്റെണൽ അസസ്‌മെന്റിലെ മികവും നോക്കി എല്ലാവരെയും വിജയിപ്പിക്കാനാണ് നിർദേശം. അവസാന വർഷക്കാർക്ക് ഓൺലൈൻ പരീക്ഷയെന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. ഓൺലൈൻ പരീക്ഷ എഴുതാനാകാത്തവർക്കു പകരം സംവിധാനം കണ്ടെത്തണമെന്നും കൗൺസിൽ സെക്രട്ടറി നിയമവിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.

Share this post

scroll to top