അട്ടപ്പാടിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്

പാലക്കാട് : ഐ.ടി.ഡി.പി.യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍, ഇലച്ചിവഴി ക്ലിനിക്കുകളില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. പ്രീ-ഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ഡി.ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18 -41. താല്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷകള്‍ ജൂണ്‍ 12 നകം അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04924 254382.

Share this post

scroll to top