editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലംഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെനൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാംഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനംഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: മാർച്ച് 31വരെ അവസരം9വരെയുള്ള ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ് 2ന്: സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാൻ സർവകലാശാലകൾക്ക് കഴിയും: മുഖ്യമന്ത്രി

Published on : June 05 - 2020 | 4:09 pm

തിരുവനന്തപുരം: യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന് സർവകലാശാലകൾക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർവകലാശാല നടത്തുന്ന ഹരിതാലയം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള സർവകലാശാല പോലെ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം തന്നെ ഇത്തരമൊരു ബൃഹദ് പദ്ധതിയുമായി കൈകോർക്കുമ്പോൾ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഷിക പ്രവർത്തനങ്ങളെക്കുറിച്ചും കാർഷിക മേഖലയെ കുറിച്ചും കൂടുതൽ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഇത്തരമൊരു ചുവടുവെപ്പ് സ്വാഭാവികമായും വഴിവെക്കും. അത് കാർഷികോത്പാദനം വർധിപ്പിക്കുന്നതിനും കാർഷിക മേഖലയിൽ നൂതന രീതികൾ അവലംബിക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാരണമാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനങ്ങളാണ് നാലു വർഷമായി ചിട്ടയോടെ സർക്കാർ നടപ്പാക്കിവരുന്നത്. നാടിന്റെ ഹരിതാഭ വർധിപ്പിക്കാൻ തുടക്കം കുറിച്ച ഹരിതകേരളം മിഷനിലൂടെ ജലസ്രോതസ്സുകൾ ശുചീകരിക്കാനും ഒട്ടേറെ കൃഷിയിടങ്ങൾ വീണ്ടെടുക്കാനും നമുക്ക് സാധിച്ചു. ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഉദ്ദേശിച്ചുള്ള സുഭിക്ഷ കേരളം പദ്ധതി കൃഷിയിലേക്ക് ചെറുപ്പക്കാരെ ആകർഷിക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. വലിയ ജനകീയ കാമ്പയിനായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി വിജയിപ്പിക്കാൻ മുഴുവൻ ആളുകളും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കേരള സർവകലാശാലയിലെ കാര്യവട്ടം കാമ്പസിലെ 365 ഏക്കർ സ്ഥലത്തായാണ് പദ്ധതി നടപ്പിലാക്കുന്നത്. 20 ഏക്കറിൽ നെൽകൃഷിയും അഞ്ച് ഏക്കറിൽ വീതം ഫല, പുഷ്പ വർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്.
ആൻഡമാൻ നിക്കോബാറിൽ നിന്നുള്ള സസ്യം പ്രൊ വൈസ് ചാൻസലർ ഡോ. അജയകുമാർ പി.പി. മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി. ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിന് മാതൃകാപരമായ ചുവടുവയ്പ്പ് കേരള സർവകലാശാല നടത്തുന്നതെന്ന് ജൈവ വൈവിധ്യ കേന്ദ്രം കാര്യവട്ടം കാമ്പസിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു.

0 Comments

Related News