editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഇന്ന് വിജയദശമി: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിപ്ലസ് വൺ സ്പോട്ട് അഡ്മിഷൻ ഉടൻ: ഈ വർഷത്തെ പ്രവേശനം പൂർത്തിയാകുന്നുതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയില്‍ ഒഴിവുകള്‍കെടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരംഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശനം ഒക്ടോബർ 6വരെഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌ വൈഫറി കോഴ്‌സ്: അന്തിമ റാങ്ക്പട്ടിക ഒക്ടോബർ 15ന്അഗ്നിവീര്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് പങ്കെടുത്തത് 1228 യുവാക്കള്‍വിരമിച്ചവർക്കായി സ്‌റ്റെനോഗ്രാഫർ, അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം: അപേക്ഷ ഒക്ടോബർ 17വരെപ്ലസ് ടു, ബിരുദം കഴിഞ്ഞവർക്ക് ഏവിയേഷൻ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാംസംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ കോട്ടയത്ത്

വിദ്യാർത്ഥികൾക്ക് പഠന സഹായം പ്രഖ്യാപിച്ച് സംഘടനകളും സ്ഥാപനങ്ങളും

Published on : June 04 - 2020 | 8:32 pm

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് വിവിധ സംഘടനകളും സ്ഥാപനങ്ങളും സഹായങ്ങൾ പ്രഖ്യാപിച്ചു. പിന്നോക്കാവസ്ഥയുള്ള കേബിള്‍ ടിവി കണക്ഷനില്ലാത്ത വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് സൗജന്യ കേബിള്‍ കണക്ഷന്‍ നല്‍കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തയ്യാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ സംഘങ്ങളുടെ പരിധിയിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കി സഹകരണ വകുപ്പ് ഉത്തരവായിട്ടുണ്ട്. കെഎസ്ടിഎ ആദ്യഘട്ടത്തില്‍ 2500 ടെലിവിഷനുകളും കേരള എന്‍ജിഒ യൂണിയന്‍ 50 ലക്ഷം രൂപയുടെ ടെലിവിഷനുകളുമാണ് വാങ്ങി നല്‍കുന്നത്.
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് 50 ലക്ഷം രൂപ ടെലിവിഷന്‍ വാങ്ങുന്നതിനായി അനുവദിച്ചു. കേരള ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷനും അപ്പോളോ ടയേഴ്സ് ലിമിറ്റഡും 100 വീതം ടെലിവിഷനുകള്‍ വാങ്ങിനല്‍കുമെന്ന് അറിയിച്ചു.
2000 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യംലഭ്യമാക്കുമെന്ന് വ്യവസായ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

Related News