വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് ക്രമീകരണങ്ങൾ ഒരുക്കാൻ രാഹുൽ ഗാന്ധി

Jun 2, 2020 at 11:27 am

Follow us on

വയനാട്: ജില്ലയിലെ ആദിവാസി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് രാഹുൽ ഗാന്ധി. ഓൺലൈൻ സംവിധാനം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാമഗ്രികൾ ഒരുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കും ജില്ലാ ഭരണകൂടത്തിനും കത്തയച്ചു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികൾക്ക് വേണ്ട ഓൺലൈൻ പഠന സാമഗ്രികളുടെ വിവരങ്ങൾക്കായാണ് രാഹുൽഗാന്ധി മുഖ്യമന്ത്രിക്കും കലക്ടർക്കും കത്തയച്ചത്.
ജില്ലയിലെ എഴുനൂറോളം കോളനികളിൽ വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ട്രൈബൽ വകുപ്പിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.
ട്രൈബൽ വകുപ്പ് സർവേ പ്രകാരം 700 കോളനികളിൽ ഓൺലൈൻ പഠനത്തിനുള്ള അടിസ്ഥാന സൗകര്യമില്ല. 600 ടിവികളും അനുബന്ധകാര്യങ്ങളും പഠനത്തിനായി വേണം. ഇതിനുള്ള സൗകര്യം ഒരുക്കുന്നതിനാണ് രാഹുൽഗാന്ധി സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടിട്ടുള്ളത്.

Follow us on

Related News