തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു. അധ്യാപകർക്കെതിരെ ലൈംഗികചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമെന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്. തിരുവനന്തപുരം സൈബർ ക്രൈം പോലീസും സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും പ്രബുദ്ധ കേരളത്തിന് അപമാനകരവുമാണ്. കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും മുടക്കം വരാതെ വിദ്യാർത്ഥികൾക്ക് അധ്യയനം ഒരുക്കാൻ മാതൃകാപരമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. സർക്കാർ സംവിധാനങ്ങളും അധ്യാപകരുമെല്ലാം വിശ്രമമില്ലാതെ കർമ്മനിരതരാകുമ്പോൾ അവരെ അപമാനിച്ച് ആത്മനിർവൃതി കൊള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന യുവജനകമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം അറിയിച്ചു. അധ്യാപികമാരുടെ ചിത്രങ്ങൾ വരെ മോശമായ വിധത്തിൽ ഉപയോഗിച്ചിരിക്കുന്നു. അറപ്പുളവാക്കുന്ന ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്തിട്ടുള്ള പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് യുവജനകമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപെട്ടു. ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം റിപ്പോർട്ട് ലഭ്യമാക്കണമെന്നും സൈബറിനടങ്ങളിൽ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടികള്‍ ഉണ്ടാകണമെന്നും യുവജനകമ്മീഷൻ ആവശ്യപ്പെട്ടു. അധ്യാപികമാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായ അപകീർത്തിപരമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഫെയ്സ്ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നൽകിയ പരാതിയിലാണ് നടപടി.
വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തിൽ യുവജനകമ്മീഷനും പോലീസ് സൈബർ വിഭാഗവും കേസെടുത്തു
Published on : June 02 - 2020 | 4:28 pm

Related News
Related News
പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളം
SUBSCRIBE OUR YOUTUBE CHANNEL...
ന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്
SUBSCRIBE OUR YOUTUBE CHANNEL...
‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം
SUBSCRIBE OUR YOUTUBE CHANNEL...
കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments