തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉള്ള ലാപ്ടോപ്പുകളും മറ്റു ഡിജിറ്റൽ സംവിധാനങ്ങളും പ്രാദേശികമായി ഓൺലൈൻ പഠന സൗകര്യത്തിന് അനുവദിക്കാമെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത്. സംസ്ഥാനത്തെ സ്കൂളുകളിൽ ഡിജിറ്റൽ സൗകര്യ വികസനത്തിന്റെ ഭാഗമായി കൈറ്റ് 1.2 ലക്ഷം ലാപ്ടോപ്പുകളും 80, 000 പ്രൊജക്ടറുകളും, 4250 ടെലിവിഷനുകളും നേരത്തെ അനുവദിച്ചിട്ടുണ്ട്. ജൂൺ ഒന്നുമുതൽ സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസുകൾ നടക്കുമ്പോൾ ഓൺലൈൻ സംവിധാനമില്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണാൻ ഇവ ഉപയോഗിക്കാൻ കഴിയും. ജൂൺ ആദ്യവാരത്തെ ട്രയൽ ക്ലാസുകൾ വഴി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കും. സ്കൂളുകളിൽ നിന്ന് ലാപ്ടോപ് അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ കൊണ്ടുപോയി കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കാനുള്ള സംവിധാനം പ്രാദേശിക തലത്തിൽ ഒരുക്കുമെന്നും സ്വകാര്യ അഭിമുഖത്തിൽ കൈറ്റ് സിഇഒ പറഞ്ഞു. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീ അടക്കമുള്ളവയുടെയും സേവനം ഉണ്ടാകും.
ഓൺലൈൻ സംവിധാനം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണാൻ സ്കൂളുകളിലെ ഡിജിറ്റൽ ഉപകരണങ്ങൾ
Published on : May 30 - 2020 | 6:22 pm

Related News
Related News
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്ക്കാരം: മന്ത്രി ആര് ബിന്ദു
SUBSCRIBE OUR YOUTUBE CHANNEL...
ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾ
SUBSCRIBE OUR YOUTUBE CHANNEL...
എംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്സുകള്‍
SUBSCRIBE OUR YOUTUBE CHANNEL...
9മുതൽ 12വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് ‘ബീഗം ഹസ്രത്ത് മഹൽ’ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments