കോട്ടയം: ജൂൺ ഒന്നുമുതൽ ആരംഭിക്കുന്ന ഓൺലൈൻ സ്കൂൾ പഠനത്തിന് സൗകര്യം ഇല്ലെന്ന് കണ്ടെത്തിയ കുട്ടികൾക്ക് സ്മാർട്ട് ഫോൺ സമ്മാനിച്ച് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ 73 വിദ്യാർത്ഥികൾക്കാണ് സ്മാർട്ട് ഫോണുകൾ സമ്മാനിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് അനുകരണീയമായ മാതൃക സൃഷ്ടിച്ചിരിക്കുന്നത്. ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിച്ചു. ജനകീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ് ലഭിക്കണമെന്നുള്ള നിശ്ചയദാർഢ്യമാണ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ഈ തീരുമാനത്തിനു പിന്നിലെന്നും
ഈ പദ്ധതിക്ക് നേതൃത്വം നൽകിയ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിക്കുന്നതായും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കാണിച്ചു തന്ന മാതൃക പിന്തുടരാൻ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉദാരമതികളായ വ്യക്തികളും പ്രസ്ഥാനങ്ങളും തയ്യാറായാൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാകും. അതിനുവേണ്ടി ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ ലഭ്യമാകും എന്നുറപ്പായി.
ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ സമ്മാനിച്ച് കഞ്ഞിക്കുഴി
Published on : May 29 - 2020 | 3:19 am

Related News
Related News
വിദ്യാർത്ഥികൾക്കും ബസ് ജീവനക്കാർക്കും റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്
JOIN OUR WHATSAPP GROUP...
പ്ലസ്ടു, ബിരുദധാരികൾക്കായി അക്വാകൾച്ചർ പരിശീലനം: ജൂലൈ 10 വരെ അപേക്ഷിക്കാം
JOIN OUR WHATSAPP GROUP...
നഴ്സറി ടീച്ചേഴ്സ് എജ്യൂക്കേഷൻ കോഴ്സ് (NTEC) പരീക്ഷ: വിജ്ഞാപനമിറങ്ങി
JOIN OUR WHATSAPP GROUP...
‘സ്കൂൾവിക്കി’ അവാർഡുകൾ പ്രഖ്യാപിച്ച് കൈറ്റ്: ഒന്നാം സ്ഥാനം നേടി മാക്കൂട്ടം എ.എം.യു.പി.എസ്.
JOIN OUR WHATSAPP GROUP...
0 Comments