തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 1ന് തുറക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ധ്യയന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ജൂൺ 1 നു തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി സി.രവീന്ദ്രനാഥ്. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ആണ് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുക. മറ്റു ഓൺലൈൻ സംവിധാനകളിലൂടെ ക്ലാസുകൾ കാണാം. ടൈം ടേബിൾ അനുസരിച്ചാകും ഓരോ ക്ലാസുകളിലും പഠനം നടക്കുക. ക്ലാസുകൾ കുട്ടികൾ വീടുകകിൽ ഇരുന്നും അധ്യാപകർ സ്കൂളുകളിൽ ഇരുന്നും ശ്രദ്ധിക്കണം ഓരോ ക്ലാസിലെയും ഓരോ വിഷയങ്ങൾ കഴിഞ്ഞാൽ അതത് സ്കൂളുകളിലെ അധ്യാപകർ വിദ്യാർത്ഥികളുമായിഫോൺ വഴി ബന്ധപ്പെടും. ഈ സമയത്ത് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ക്ലാസുമായി ബന്ധപ്പെട്ട സംശയങ്ങൾ ആരായാം. ഇത്തരത്തിൽ സ്കൂൾ തലത്തിലും അതത് ജില്ലാ തലങ്ങളിലും മോണിറ്ററിങ് നടക്കും. രാവിലെ നടന്ന ക്ലാസുകൾ രാത്രിയിൽ പുന:സംപ്രേക്ഷണം ചെയ്യും. എന്നാൽ ഏതാണ്ട് രണ്ടുലക്ഷത്തോളം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനുള്ള സൌകര്യങ്ങൾ സ്വന്തം വീടുകളിൽ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും മറ്റ് സ്പോൺസർമാരുടെയും സഹായത്തോടെ ഈ കുട്ടികൾക്ക് അവരുടെ വീടുകളിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ജൂൺ ഒന്നുമുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ. നടപടികൾ പൂർത്തിയായി: മന്ത്രി സി. രവീന്ദ്രനാഥ്
Published on : May 29 - 2020 | 2:41 am

Related News
Related News
പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില് വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളം
SUBSCRIBE OUR YOUTUBE CHANNEL...
ന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്
SUBSCRIBE OUR YOUTUBE CHANNEL...
‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം
SUBSCRIBE OUR YOUTUBE CHANNEL...
കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments