സ്കൂളുകളിൽ യൂണിഫോം മാറ്റവും ഫീസ് വർധനവും പാടില്ല: ബാലാവകാശ കമ്മീഷൻ

മലപ്പുറം: വരുന്ന അധ്യയന വർഷത്തിൽ സ്കൂളുകളിൽ യൂണിഫോം മാറ്റവും ഫീസ് വർധനവും പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടെ ഇതെല്ലാം രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കും. വിദ്യാർത്ഥികളിൽ നിന്ന് നിയമാനുസൃതം വാങ്ങുന്ന ഫീസുകളിൽ ഒരു കാരണവശാലും വർധനവ് പാടില്ലെന്ന് കമ്മീഷൻ അംഗം കെ.നസീർ പുറത്തിറക്കിയ ഉത്തരവിൽ ഉണ്ട്. കമ്മീഷൻ നിർദേശങ്ങൾ ഉത്തരവായി പുറത്തിറക്കണം എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ, സിബിഎസ്ഇ, ഐസിഎസ്ഇ ഡയറക്ടർമാർ എന്നിവർക്ക് നിർദേശം നൽകി.

Share this post

scroll to top