പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള തെർമൽ സ്കാനറുകളുടെ വിതരണം തുടങ്ങി

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്ന കുട്ടികളെയും പരീക്ഷാ ചുമതലയുള്ള അധ്യാപകരെയും പരിശോധിക്കുന്നതിനുള്ള തെർമൽ സ്കാനറിന്റെ വിതരണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യുന്ന ഐആർ തെർമോമീറ്ററുകൾ വിവിധ കേന്ദ്രങ്ങളിൽ വിതരണത്തിനായി എത്തിച്ചു തുടങ്ങി. അതത് ഡിഇഒ ഓഫീസുകളിൽ ഇന്ന് രാത്രിയോടെ ഇവ എത്തും. 5000 സ്കാനറുകളാണ് വിതരണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. 2.5 കോടി രൂപയാണ് ആകെ ചെലവ്. തെർമോമീറ്ററുകൾ കേരള മെഡിക്കൽ സർവീസ് കോർ പ്പറേഷനിൽ നിന്ന് വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ എം.കെ. ഷൈൻമോൻ ഏറ്റുവാങ്ങി. ഹയർ സെക്കന്ററി ജോയിന്റ് ഡയറക്ടർ പി. പി. പ്രകാശൻ പരീക്ഷാഭൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 26 ന് പരീക്ഷകൾ ആരംഭിക്കാനിരിക്കെ തെർമോമീറ്ററുകൾ അതത് കേന്ദ്രങ്ങളിൽ ഇന്നും നാളെയുമായി എത്തിക്കും. പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികളെയും പരിശോധിച്ച ശേഷമേ പരീക്ഷാ ഹാളിലേക്ക് കടത്തി വിടൂ.

Share this post

scroll to top