സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് യൂണിഫോം: ബ്ലാക്ക് ആൻഡ് വൈറ്റ്

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ പ്രത്യേക യൂണിഫോം ധരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ (EIB) ഓടിക്കുന്ന ഡ്രൈവർമാരുടെ യൂണിഫോം വെള്ള ഷർട്ടും , കറുപ്പ് പേൻ്റ്സും ആയി നിശ്ചയിച്ച് ഉത്തരവായി.1989 ലെ കേരള മോട്ടോർ വാഹന ചട്ടം 41 ഭേദഗതി ചെയ്താണ് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കിയത്. യൂണിഫോമിനോടൊപ്പം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡും വാഹനം ഓടിക്കുന്നയാൾ ധരിക്കണം. ധരിക്കണം. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർ മോട്ടോർ വാഹന വകുപ്പിന്റെ ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് അതത് മേഖലയിലെ ഉദ്യോഗസ്ഥർ പരിശോധിക്കും.

Share this post

scroll to top