എസ്എസ്എല്‍സി, ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രങ്ങൾ മാറാൻ അവസരം: അപേക്ഷ 21വരെ

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രങ്ങൾ മാറാൻ അവസരം. ലോക് ഡൗണിനെ തുടർന്ന് നിലവിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ക്കും താമസിച്ചു പഠിച്ചിരുന്ന സ്കൂൾ ഹോസ്റ്റലുകളിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറിയ കുട്ടികൾക്കും അടുത്തുള്ള പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം. ജില്ലകൾക്ക് അകത്തുള്ള പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കില്ല. ഇതിനായി ഓണ്‍ലൈനായി ഇന്ന് മുതൽ മെയ്‌ 21 വൈകിട്ട് 5വരെ അപേക്ഷ നൽകാം. ഹയർ സെക്കൻഡറിക്ക് അതത് സബ്ജക്ട് കോംബിനേഷനുകളുള്ള സ്കൂളുകള്‍ മാത്രമേ അനുവദിക്കൂ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ പകർപ്പ് താഴെ നിന്ന് ഡൌൺലോഡ് ചെയ്യാം. അപേക്ഷിക്കേണ്ട ലിങ്കുകളും ലഭ്യമാണ്.

Share this post

scroll to top