ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഡല്‍ഹിയില്‍ സമയക്രമം പ്രഖ്യാപിച്ചത്. ജൂലൈ 1 മുതല്‍ 15 വരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷ. പത്താം ക്ലാസ് പരീക്ഷ നടത്തുന്നത് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കുട്ടികള്‍ക്കു മാത്രമായാണ്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ രാജ്യത്താകെ ബാധകമാണ്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യസംരക്ഷണത്തിനായി, പരീക്ഷ നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പത്താം ക്ലാസ് പരീക്ഷാസമയം അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: http://164.100.117.97/WriteReadData/userfiles/CLASSWISE%20DATESHEET-X-MONDAY.pdf
പന്ത്രണ്ടാം ക്ലാസ് പരീക്ഷാസമയം അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: http://164.100.117.97/WriteReadData/userfiles/CLASSWISE%20DATESHEETS-XII-

0 Comments