editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ: അന്തിമ തീരുമാനം ഉടൻ

Published on : May 17 - 2020 | 12:18 pm

തിരുവനന്തപുരം: ലോക്‌ ഡൗണിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ കണക്ക് നാളെ ലഭിക്കും. പരീക്ഷകൾക്കായി ജില്ലാ അതിർത്തികളും സംസ്ഥാന അതിർത്തികളും കടന്ന് എത്തേണ്ട വിദ്യാർത്ഥികളുടെ കണക്ക് കൈമാറാൻ പ്രധാന അധ്യാപർക്കും പ്രിൻസിപ്പൽമാർക്കും ഡിഇഒ വഴി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കണക്ക് അതത് ഡിഇഒമാർ നാളെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകും. ഇതനുസരിച്ചാകും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് അകലെ കുടുങ്ങിയ വിദ്യാർത്ഥികളുടെ കാര്യത്തിൽ തീരുമാനം എടുക്കുക. 26ന് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പുന:രാരംഭിക്കാനിരിക്കെ കുട്ടികൾ പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇത് കൂടുതൽ വീടുകളിലേക്ക് രോഗവ്യാപനത്തിന് വഴി വയ്ക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ധ സമിതി റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. നിലവിൽ നിശ്ചയിച്ച തിയ്യതികളിൽ പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ലോക്‌ ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര നിർദേശം വരുന്നതിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം ഉണ്ടാകുക.

0 Comments

Related News