തിരുവനന്തപുരം : ലോക്ഡൗണിന് ശേഷം
സ്കൂളിലെത്താൻ വിദ്യാർഥികൾക്ക് പ്രത്യേക ബസിന് ശുപാർശ. ഗതാഗത മന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം ഉയർന്നത്. നിലവിലെ സാഹചര്യത്തിൽ പൊതു ഗതാഗത സംവിധാനങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടത് നിർബദ്ധമാണ്. ഇതുകൊണ്ട് തന്നെ ബസുകളിൽ അധികം യാത്രക്കാരെ കയറ്റാനും വിദ്യാർഥികൾക്ക് യാത്രാ ഇളവുകൾ നൽകാനും കഴിയില്ല. ലോക് ഡൗൺ കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കും മറ്റുമായി യാത്ര ചെയേണ്ടതുണ്ട്. ഈ കാരണത്താലാണ് അതത് പിടിഎകളുടെ നേതൃത്വത്തിൽ പ്രത്യേക ബസ് ഏർപ്പെടുത്തണം എന്ന് നിർദേശിക്കുന്നത്.
വിദ്യാർഥികളുടെ യാത്രക്കായി പി.ടിഎയുടെ നേതൃത്വത്തിൽ പ്രത്യേക ബസ് ഒരുക്കണം. ഇതിനായി പിടിഎകൾക്ക് ബസ് വാടകയ്ക്ക് എടുക്കാം. ഇതിനു പുറമെ ലോക് ടൗണിനു ശേഷം ബസ് ചാര്‍ജ് ഇരട്ടിയാക്കണമെന്ന നിർദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസ് മാത്രമാണുണ്ടാകുക ഗതാഗതവകുപ്പിന്റെ നിർദേശം ഇന്നുതന്നെ സർക്കാരിന് മുന്നിൽ വയ്ക്കും

ബാറ്ററികളിൽ ഉപയോഗിക്കാൻ അടക്കയുടെ തൊലിയിൽ നിന്ന് നാനോ സംയുക്തങ്ങൾ വേർതിരിച്ച് കണ്ണൂർ സർവകലാശാല
കണ്ണൂർ: ലിഥിയം അയോൺ ബാറ്ററികളിൽ ഉപയോഗിക്കുന്ന നാനോ സിലിക്കൺ അടക്കയുടെ തൊലിയിൽ...