തിരുവനന്തപുരം: ലോക് ഡൗൺ കാലം കുട്ടികൾക്ക് കൂടുതൽ ക്രിയാത്‌മകമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘കവിത പൂക്കുന്ന കാലം’. വിദ്യാർഥികളുടെ കവിതയോടും പ്രകൃതിയോടും അടുപ്പിക്കുന്ന ഈ പരിപാടി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയാണ് നടപ്പാക്കുന്നത്. ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ മലയാള പുസ്തകങ്ങളിലെ കവിതകൾ കുട്ടികളോ അധ്യാപകരോ ചൊല്ലി ദൃശ്യാവിഷ്കാരത്തോടെയോ അല്ലാതെയോ എസ്.ഐ.ഇ.ടി യുടെ ഇമെയിൽ(sietpootathapadasala@gamil.com)അയക്കാം. ഇവയിൽ തിരഞ്ഞെടുക്കപ്പെട്ട കവിതകൾ എസ്.ഐ.ഇ.ടി യുടെ ‘പൂട്ടാത്ത പാഠശാല’ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും. വിക്‌ടേഴ്‌സ് ചാനൽ വഴിയും ഇവ സംപ്രേക്ഷണം ചെയ്യും. മികച്ച കവിതാ അവതരണത്തിന് പ്രശംസാപത്രവും നൽകും. ദൃശ്യാവിഷ്കാരങ്ങളുടെ ദൈർഘ്യം പരമാവധി 5 മിനിറ്റാണ്.മെയ് 25 വരെ മത്സരത്തിൽ പങ്കെടുക്കാം.
വിശദവിവരങ്ങൾക്ക് എസ്.ഐ.ഇ.ടി യുടെ 04712338541 എന്ന നമ്പറിൽ ബന്ധപ്പെടാം.
കുട്ടികൾക്കും അധ്യാപകർക്കുമായി വിദ്യാഭ്യാസ വകുപ്പിന്റെ ‘കവിത പൂക്കുന്ന കാലം’
Published on : May 14 - 2020 | 5:29 pm

Related News
Related News
സ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം
SUBSCRIBE OUR YOUTUBE CHANNEL...
അഖിലേന്ത്യാ കോര്‍ഫ് ബോള്‍ കിരീടം കാലിക്കറ്റ് സർവകലാശാലയ്ക്ക്
SUBSCRIBE OUR YOUTUBE CHANNEL...
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ രണ്ടാം റൗണ്ടിൽ 20 സ്കൂളുകൾ: സംപ്രേഷണം നാളെ മുതൽ
SUBSCRIBE OUR YOUTUBE CHANNEL...
ദേശീയ സ്കൂൾ കായികമേള: മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര കായിക മന്ത്രിക്ക് കത്തയച്ചു
SUBSCRIBE OUR YOUTUBE CHANNEL...
0 Comments