പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

ജൂൺ ഒന്നുമുതൽ അധ്യയനം ആരംഭിക്കും: മന്ത്രി സി. രവീന്ദ്രനാഥ്‌

May 12, 2020 at 8:22 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും.
ജൂൺ 1 ന് തന്നെ അക്കാദമിക് പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്‌ ഫേസ്ബുക്ക്‌ പേജിലൂടെ അറിയിച്ചു. കുട്ടികൾക്ക് സ്ക്കൂളുകളിൽ നേരിട്ട് എത്തി പഠനം നടത്തുവാൻ കഴിയാത്ത സഹചര്യം ഉണ്ടായാൽ ജൂൺ 1 ന് തന്നെ ഓൺലൈൻ ക്ലാസ്സുകൾ ആയി പഠനം തുടങ്ങണം. 40 ലക്ഷം കുട്ടികൾക്ക് പാഠഭാഗങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടേയും ഓൺലൈനുകളിലുമായി എത്തിക്കുവാനുള്ള ശ്രമത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ഓൺലൈൻ ക്ലാസുകൾ
സ്കൂളിൽ ഇരുന്ന് അധ്യാപകരും വീട്ടിലിരുന്ന് കുട്ടികളും ശ്രദ്ധിക്കണം. തുടർന്ന് സോഷ്യൽ മീഡിയ ശൃംഖലയിലൂടെ കുട്ടികളുമായി സംവദിച്ച് സംശയങ്ങൾ തീർക്കണം. പുതിയ അധ്യയന വർഷം പുതിയ പഠന അനുഭവങ്ങളുടെ വർഷമാക്കാമെന്നും സി. രവീന്ദ്രനാഥ്‌ പറഞ്ഞു. സാമൂഹിക നിയന്ത്രണങ്ങൾ മാറുന്നതനുസരിച്ച് വിദ്യാലയത്തിൽ സർഗാത്മകതയും സജീവതയും തിരച്ചു കൊണ്ടുവരുവാൻ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

\"\"

Follow us on

Related News