കേരള സർവകലാശാല പരീക്ഷകൾ മെയ്‌ 21 മുതൽ: സബ് സെന്ററുകൾ പരിഗണനയിൽ

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പരീക്ഷകൾ പുന:രാരംഭിക്കുന്നു. ബിരുദ അവസാന സെമസ്റ്റർ പരീക്ഷകൾ മെയ്‌ 21ന് ആരംഭിക്കും. സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്സ് പരീക്ഷകൾ 25നും ആരംഭിക്കും. എൽഎൽബി പരീക്ഷകൾ ജൂൺ 8ന് ആരംഭിക്കും. എൽഎൽബി പഞ്ചവത്സര കോഴ്സിന്റെ പത്താം സെമസ്റ്റർ പരീക്ഷകൾ ജൂൺ 8 മുതലും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂൺ 16 മുതലും ആരംഭിക്കും. വിദൂര വിദ്യാഭ്യാസ കോഴ്സ് പരീക്ഷയുടെ 5, 6 സെമസ്റ്റർ പരീക്ഷകൾ മെയ്‌ 28നും ആരംഭിക്കും. വിദ്യാർത്ഥികളുടെ യാത്ര ബുദ്ധിമുട്ട് പരിഹരിക്കാൻ സർവകലാശാല സബ്സെന്ററുകൾ ആരംഭിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യാർത്ഥം സബ് സെന്ററുകൾ തിരഞ്ഞെടുക്കാമെന്നും സർവകലാശാല അറിയിച്ചു.

Share this post

scroll to top