തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ച്ചർ,മെഡിക്കൽ പ്രവേശന പരീക്ഷകൾ ജൂലായ് 16 ന് രാവിലെയും ഉച്ചയ്ക്കുമായി നടക്കും. എം.ബി.എ പ്രവേശന പരീക്ഷ (കെ.മാറ്റ്) ഒാൺലൈനായി ജൂൺ 21നും നടത്തും. മുബൈ,ഡൽഹി,ദുബായ് എന്നിവിടങ്ങളിൽ അപേക്ഷിച്ചവർക്ക് പരീക്ഷാകേന്ദ്രം മാറാൻ ഒരവസരംകൂടി നൽകും. ഈ കേന്ദ്രങ്ങളിലും പരീക്ഷയുണ്ടാകും. പോളിടെക്‌നിക്കിനുശേഷമുള്ള ബി.ടെക്.ലാറ്ററൽ എൻട്രിക്ക് ഈ വർഷം പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. പകരം മാർക്ക് അടിസ്ഥാനമാക്കി ബി.ടെക് പ്രവേശനം നൽകും.

0 Comments