ന്യൂഡൽഹി: ലോക് ഡൗണിനു ശേഷം ഈ മാസം രാജ്യത്ത് വിവിധ പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ്മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അധ്യാപകരുമായി സംവദിക്കും. മെയ് 14ന് ഉച്ചക്ക് 12നാണ് മന്ത്രി വെബിനാർ വഴി രാജ്യത്തെ അധ്യാപകരുമായി ആശയവിനിമയം നടത്തുക. ‘ആചാര്യ ദേവോ ഭവ: ‘ എന്ന് പേരിട്ട സംവാദ പരിപാടിയിൽ അധ്യാപകർക്ക് തങ്ങളുടെ ആശയങ്ങളും സംശയങ്ങളും ഉന്നയിക്കാം.
ഇ- പാഠശാല, നാഷണൽ റെപ്പോസിറ്റോറി ഓഫ് ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്‌സസ് (NROER), സ്വയം, ഡിടിഎച്ച് ചാനൽ സ്വയം പ്രഭ തുടങ്ങിയവയിലൂടെയുള്ള പഠന സൗകര്യം ചർച്ചയാകും. ഇത്തരത്തിൽ നേരത്തെ വിദ്യാർത്ഥികളുമായി മന്ത്രി വെബിനാർ വഴി സംവദിച്ചിരുന്നു. സിബിഎസ്ഇ 10, 11, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി അധ്യാപകരുമായി ആശയവിനിമയം നടത്തുന്നത്.
രാജ്യത്തെ അധ്യാപകരുമായി മെയ് 14ന് കേന്ദ്രമന്ത്രി സംവദിക്കും
Published on : May 10 - 2020 | 5:06 pm

Related News
Related News
മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളും
SUBSCRIBE OUR YOUTUBE CHANNEL...
മുടങ്ങിയ പിജി പഠനം തുടരാൻ അവസരം
SUBSCRIBE OUR YOUTUBE CHANNEL...
പരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
SUBSCRIBE OUR YOUTUBE CHANNEL...
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നു
SUBSCRIBE OUR YOUTUBE CHANNEL...
0 Comments