കൊറോണയെനേരിടാൻ പെൻ സാനിറ്റൈസറുമായി അഭയും ആർദ്രയും

May 7, 2020 at 8:36 am

Follow us on

ആനക്കര : പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ കൊറോണയെ പ്രതിരോധിക്കാൻ പേന ഉപയോഗിച്ചാലോ? വെറും പേനയല്ല.. കൈകൾ അണുവിമുക്തമാക്കുന്ന സാനിറ്റൈസർ പേന! കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പെൻ സാനിറ്റൈസറൊരുക്കി പുതിയ ആശയം മുന്നോട്ട് വെയ്ക്കുകയാണ് വട്ടേനാട് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ്സ്‌  വിദ്യാർഥിയായ അഭയ്. ഇനിയുള്ള കാലം സാനിറ്റെസർ ഉപയോഗം ശീലമാക്കേണ്ടതുണ്ട്, സ്കൂൾ വിദ്യാർത്ഥികളിൽ ആ ശീലം വളർത്തിയെടുക്ക എന്ന ലക്ഷ്യത്തോടെയാണ് അഭയ് പെൻ സാനിറ്റെസർ നിർമിച്ചത്. ഒരു വശം എഴുതുന്നതിനും മറുവശത്ത് സാനിറ്റെസർ നിറച്ച്‌ സ്പ്രേ ചെയ്ത് കൈകൾ അണുവിമുക്തമാക്കാൻ സഹായിക്കുന്ന രീതിയിലുമാണ് പെൻ സാനിറ്റെസർ ഒരുക്കിയിരിക്കുന്നത്. 20 തവണ വരെ ഉപയോഗിക്കാനും കഴിഞ്ഞാൽ വീണ്ടും സാനിറ്റസർ നിറയ്ക്കാനും കഴിയും. ഈ ആശയത്തെ വിദ്യാഭ്യാസ വകുപ്പിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാൻ ഒരുക്കിയിരിക്കുകയാണ് അഭയ്.ആലൂർ കാർത്തികയിൽ ഹരിദാസന്റെയും ക്ഷേമയുടെയും മകനാണ് അഭയ്. സഹോദരി ആർദ്രയും സഹായങ്ങളുമായി ഒപ്പമുണ്ട്.

\"\"

Follow us on

Related News