ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ രാജ്യവ്യാപകമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്ക് ശാഖകൾക്ക് 764 കോടി രൂപ അനുവദിച്ചു. മുഴുവന്‍ പെന്‍ഷന്‍കാര്‍ക്കും ക്രമപ്രകാരം ബാങ്ക് അക്കൗണ്ടുകളില്‍ പെന്‍ഷന്‍ നിക്ഷേപിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മുഴുവന്‍ ബാങ്ക് ശാഖകള്‍ക്കും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) നിര്‍ദേശം നല്‍കി. എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് പദ്ധതിയില്‍ 65 ലക്ഷം പെന്‍ഷന്‍കാരാണുള്ളത്. ദേശീയതലത്തില്‍ നിലനില്‍ക്കുന്ന കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍കാര്‍ക്ക് അസൗകര്യം ഒഴിവാക്കാന്‍ ഇപിഎഫ്ഒയുടെ 135 ഫീല്‍ഡ് ഓഫീസര്‍മാരും 2020 ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ നടപടിക്രമങ്ങള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് 19 പ്രതിസന്ധി കാലത്ത് ആവശ്യക്കാരായ പെന്‍ഷന്‍കാര്‍ക്ക് യഥാസമയം പെന്‍ഷന്‍ ലഭ്യമാക്കുക എന്നതിന് ഇപിഎഫ്ഒ ഉയര്‍ന്ന പരിഗണന നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

0 Comments